Latest News
Loading...

സംരക്ഷണഭിത്തി ഇടിഞ്ഞു വീട് അപകടാവസ്ഥയിൽ


കനത്ത മഴയിൽ വീടിൻറെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കടനാട് പഞ്ചായത്ത് മാനത്തൂർ വാർഡ്
കല്ലേപ്ലാക്കൽ മാത്യുവിന്റെ വീടിൻ്റെ മുറ്റം ആണ് ഇടിഞ്ഞത്.  വീടിൻറെ തറയുടെ ഒരടിയോളം ചേർന്നുവരെ മണ്ണ് താഴേക്ക് ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി.


.ഇന്ന് പുലർച്ചയാണ് മുറ്റം ഇടിഞ്ഞത്. മാത്യുവും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. ചെരിഞ്ഞ പ്രദേശമായ ഇവിടെ ഉയരത്തിലുള്ള സംരക്ഷണഭിത്തിയാണ് നിർമ്മിച്ചിരുന്നത്. സംരക്ഷണഭിത്തി തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ മറ്റൊരു വീട്ടിലേക്ക് താമസം മാറി. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments