ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി വാർഡിൽ ഇടപ്പാടി പോസ്റ്റോഫീസ് - അയ്യമ്പാറ റോഡിൽ കലുങ്ക് നിർമ്മാണം പൂർത്തിയായി. കലുങ്ക് ഇല്ലാതിരുന്നതുമൂലം ചപ്പാത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുക നിത്യ സംഭവമായിരുന്നു. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും മറിഞ്ഞ് അപകടങ്ങൾക്ക് സാധ്യതയും ഉണ്ടായിരുന്നു.
കലുങ്ക്നിർമ്മിച്ചതോടു കൂടി ഇതിന് പരിഹാരമായിരിക്കുകയാണ്. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയായ ഇതിലെ ബസ് സർവീസ് ഇല്ലാത്തത് മൂലം ധാരാളം ചെറുവാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് ആണ്. പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കലുങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് ട്രീസ സെബാസ്റ്റ്യൻ,സോബിച്ചൻ ചൊവ്വാറ്റുകു േന്നൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments