Latest News
Loading...

എഫ്.പി.ഒ പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചു



ഗ്രാമതലത്തിൽ കർഷക ഉൽപ്പാദക കമ്പനികളും സംരംഭങ്ങളും ആരംഭിക്കുന്നത് പ്രോൽസാഹിപ്പിക്കുന്നതിനായി എഫ്.പി.ഒ പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചു. കോട്ടയത്ത് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലയിലെ കർഷക കൂട്ടായ്മകളുടെ നേതൃയോഗത്തിലാണ് ഒൻപതംഗ കൗൺസിൽ രൂപീകരിച്ചത്. 




പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ കൺവീനറായും നീലൂർ ബാങ്ക് & എഫ്.പി.ഒ പ്രസിഡൻ്റ് മത്തച്ചൻ ഉറുമ്പുകാട്ട്, പാറത്തോട് ബാങ്ക് പ്രസിഡൻ്റ് ജോർജുകുട്ടി ആഗസ്തി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, പി.എസ്. ഡബ്ലിയു.എസ്. പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി, മീനച്ചിൽ എഫ്.പി.ഒ. ഭരണസമിതിയംഗം ടോമി ജോസഫ്, പൂഞ്ഞാർ എഫ്.പി.ഒ കമ്മറ്റിയംഗം അലൻ അഗസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി എഫ്.പി.ഒ ഡയറക്ടർ ബോർഡംഗം അജയ് വി.റ്റി തുടങ്ങിയവർ അംഗങ്ങളുമായ ഒൻപതംഗ കൗൺസിൽ രൂപീകരിച്ചത്. കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ താലൂക്കുതലത്തിൽ പ്രാദേശിക സഹകരണ സംഘങ്ങളുടെ സംയുക്ത നേതൃ സംഗമങ്ങൾ നടത്തുന്നതിനും ബാങ്ക് ഭരണസമിതികളിലെത്തി കാർഷിക സംരംഭക സാധ്യതകൾ വിശദീകരിക്കുന്നതിനും തീരുമാനിച്ചു. ബാങ്ക് ഭരണ സമിതികളിൽ പദ്ധതി വിശദീകരണ യോഗം ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക - 9961668240.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments