Latest News
Loading...

തിരുശേഷിപ്പ് വണക്കത്തിന് ഭക്തജനപ്രവാഹം.



വെള്ളികുളം സെൻ്റ്  ആൻ്റണീസ് ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ഫാത്തി മൈറ്റ്സ്  സന്ന്യാസ സമൂഹവും കാർലോ അക്കിറ്റസ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിന് ഭക്തജനപ്രവാഹം.സഭയിലെ 1500 ലേറെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനുള്ള അപൂർവ്വ അവസരം .സ്വർഗ്ഗം ഒരു കുടക്കീഴിൽ ഒന്ന് ചേരുന്ന സന്ദർഭാവസരം.ആദ്യ നൂറ്റാണ്ടു മുതൽ വിശ്വാസത്തിനു വേണ്ടി ബലി കൊടുത്ത രക്തസാക്ഷികളുടെയും വിശുദ്ധ ജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെയും തിരുശേഷിപ്പുകളുടെ അപൂർവ്വ ശേഖരമാണ് പ്രദർശനത്തിനുള്ളത്.





വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ്, മാതാവിന്റെ ശിരോവസ്ത്രത്തിന്റെയും അരക്കച്ചയുടെയും ഭാഗം,വിശുദ്ധ യൗസേപ്പിതാവിന്റെ പാലിയത്തിന്റെ ഭാഗം, വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുശേഷിപ്പ്, ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തഫാ നോസിന്റെ തിരുശേഷിപ്പ് ,ഭാരതത്തിലെ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ ഉൾപ്പെടെ 1500 തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. റോമിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 25 വർഷത്തെ ശ്രമഫലമായാണ് സഭാധികാരികളുടെ അംഗീകാരത്തോടെ തിരുശേഷിപ്പ് ഫൗണ്ടേഷന് ലഭിച്ചത്.

ഇപ്പോൾ കേരളത്തിലെ വിവിധ ഇടവകകളിൽ തിരുശേഷിപ്പ് പ്രദർശനം നടന്നുവരുന്നു. കത്തോലിക്കാ സഭയുടെ മഹാ ജൂബിലിയോടും പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും ബന്ധപ്പെടുത്തിയാണ് വെള്ളികുളം ഇടവകയിൽ ഇത്തരം ഒരു പ്രദർശനം നടത്തുന്നത്.

വെള്ളികുളം സെൻറ് ആൻ്റണീസ് പാരിഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ തീക്കോയി ഫൊറോനാപള്ളി വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ തിരുശേഷിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു.വികാരി ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തിരുശേഷിപ്പ് വണങ്ങാൻ വിശ്വാസികളുടെ തിരക്കാണ് . തിരുശേഷിപ്പിന്റെ പ്രദർശനവും വണക്കവും മെയ് പത്താം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ സമാപിക്കും.

ഫാ എഫ്രേം കുന്നപ്പള്ളിൽ, സണ്ണി കൊച്ചുപുരയ്ക്കൽ ,അപ്പച്ചൻ തേനംമാക്കൽ, സിസ്റ്റർ മെറ്റി സി.എം.സി; മഞ്ജു താന്നിക്കൽ, ഓമന ചാലാശ്ശേരിൽ, ജെസ്സി ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments