അന്തിനാട് റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ പതിമൂന്നാം വാർഷിക പൊതുയോഗവും കുടുംബ സംഗമം നടന്നു. അന്തിനാട് മാന്തോട്ടം ഹാളിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ നിർവഹിച്ചു ജോർജ് വി.റ്റിഅധ്യക്ഷൻ ആയിരുന്നു. പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു .
പഞ്ചായത്ത് അംഗങ്ങളായ സ്മിതാഗോപാലകൃഷ്ണൻ ലിസമ്മ ടോമി തുടങ്ങിയവർ പങ്കെടുത്തു . എ കെ രാമനാഥപിള്ള ശാന്ത ഗോപിനാഥ് സുമംഗലി അന്തർജ്ജനം സജീവ് മൈക്കിൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി സംഗമത്തോടെ അനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments