Latest News
Loading...

സുരേഷ് ഗോപി സഞ്ചരിച്ച കാർ പഞ്ചറായി



കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച കാർ എംസി റോഡ് ഓരത്തെ കട്ടിങ്ങിൽ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി. പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം ഓടി. 

വീണ്ടും റോഡിലേക്ക് തിരിഞ്ഞുകയറിയ കാർ ഡിവൈഡറിലേക്ക് എത്തുംമുൻപ് ഡ്രൈവർക്ക് നിർത്താനായി. എംസി റോഡിൽ എറണാകുളം-കോട്ട യം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. 

കൊട്ടാരക്കരയിൽ ക്ഷേത്ര കൊടിമരസമർപ്പണത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂർ കളക്ടറേറ്റിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. കേരള സർക്കാരിന്റെ നമ്പർ 100 ഔദ്യോഗിക വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ കല്ലുകളിൽ ഇടിക്കുകയായിരുന്നു. 



മുൻ സീറ്റിലായിരുന്നു മന്ത്രി ഇരുന്നത്. ഉടൻ തന്നെ നിയന്ത്രണത്തിലാക്കിയ വാഹനത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥരാണ് മന്ത്രിയെ പുറത്തിറങ്ങാൻ സഹായിച്ചത്.


അപകടത്തെ തുടർന്ന് അര മണിക്കൂറിനടുത്ത് വഴിയിൽ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പോലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

2 Comments

Anonymous said…
അങ്ങനെയെങ്കിൽ പിൻറായ് രായിവയ്ക്കുക. മൊയ്ജി കീ..
Anonymous said…
കിടങ്ങുകളില്ലാത്ത സ്വർഗ്ഗതുല്യ ഗുജറാത്ത് പോലെ, ഉന്നതകുലജാതർ ഭരിക്കുന്ന ഒരു കേരളം.. അതാണ് ഗോവിജിയുടെ സ്വപ്നം..