Latest News
Loading...

വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം



തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റു.. 


ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചു പോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments