കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ മുഖ്യകാർമികനായും അസി. വികാരി ഫാ. ജോസഫ് തേവർ പറമ്പിൽ ,ഫാ സോനു കുളത്തൂർ, സഹകാർമ്മികരായും വെളുപ്പിന് 3 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ഇടവക സമൂഹം ഉയിർപ്പ് തിരുക്കർമ്മങ്ങളിൽ പങ്കാളികളായി. തിരുകർമ്മങ്ങൾക്ക് ശേഷം തിരി തെളിയിച്ച് പള്ളിക്ക് വലം വച്ച് പ്രദിക്ഷണവും നടത്തപ്പെട്ടു.ഉയിർപ്പ് തിരുനാളിന് പ്രതീകമായി ഈസ്റ്റർ മുട്ടയും ഇടവക സമൂഹത്തിന് നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments