Latest News
Loading...

ജില്ലാ പോലീസ് സ്പോർട്സ് അത് ലറ്റിക് മീറ്റിന് തുടക്കമായി.



കോട്ടയം ജില്ലാ പോലീസ് സ്പോർട്സ് അത് ലറ്റിക് മീറ്റിന് തുടക്കമായി. പാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റ്  ജില്ല കളക്ടർ ജോൺവി സാമുവൽ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 22, 23,24 തീയതികളിൽ ആയിട്ടാണ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് പാസ്റ്റോടെയാണ് മീറ്റിന് ആരംഭം കുറിച്ചത്. 



ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ, ഐപിഎസ്, മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിവൈഎസ് പി കെ സദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ എം സ്വാഗതം ആശംസിച്ച യോഗത്തിൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ബിജി ജോജോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


പാലാ എസ് എച്ച് ഒ പ്രിൻസ് ജോസഫ്, എംഎസ് തിരുമേനി, രഞ്ജിത് കുമാർ പി ആർ, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് കായിക മത്സരങ്ങൾ ആരംഭിച്ചു. ജില്ലയിൽ നിന്നും വിവിധയിനങ്ങളിലായി നിരവധി മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 24 തീയതി കോട്ടയം പോലീസ് ഗ്രൗണ്ടിൽ സമാപന സമ്മേളനം നടക്കും. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ.ഐപിഎസ് സല്യൂട്ട് സ്വീകരിക്കും. മന്ത്രി വി. എൻ വാസവൻ ഉദ്ഘാടന കർമം നിർവഹിക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments