കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്കൂൾ പഞ്ചായത്തിലെ ഹരിത വിദ്യാലയ പുരസ്കാരം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. എൻ. ഷിയാസിൽ നിന്ന് ഏറ്റ് വാങ്ങി.
പി.ടി.എ പ്രസിഡൻറ് സുരേഷ് ,HM വർഷ.ടി. എസ് എന്നിവർ ചേർന്ന് പ്രസിഡൻ്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തൊടുപുഴ Toy Story ഉടമ നിഖിൽ സാബു ലാപ്ടോപ്പ് സ്കൂൾ അധികൃതർക്ക് കൈമാറി.
പി.ടി.എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.എൻ. ഷിയാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആഞ്ചലീന സിജോ, സി.എ. സജീവൻ ഹരിത കേരള മിഷൻ , AEO ആഷിമോൾ, BPC സിനി സെബാസ്ററ്യൻ, Toy Story ഉടമ നിഖിൽ സാബു, Dr. ജ്യോതിലക്ഷ്മി Dr. ചിന്നു എന്നിവർ ആശംസകൾ അർപ്പിച്ചു. HM വർഷ ടി. എസ്. സ്വാഗതവും സിബി കെ. ജോർജ് നന്ദിയും പറഞ്ഞു. അധ്യാപകരായ റീന, സജിത പി.സി, സിന്ധു എ.എൻ, ബഷീറ യു.എഫ്, അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments