നീലൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു. ക്രിസ്റ്റ മരിയ മാത്യു, അക്ഷര സന്തോഷ്, നെബിൻ മജു, ആഞ്ജലീന എലിസബത്ത് ഷെൽവി , അലോണ സലേഷ്, പൂജ മോൾ ബി, അക്ഷര സുനിൽ, അനഘ പ്രവീൺ എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു.
പ്രധാന അധ്യാപക ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പ്രവർത്തനങ്ങൾ നടന്നത്. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രേഖചിത്രത്തിൽ കുട്ടികൾ പ്രാർത്ഥനാപൂർവ്വം ഒപ്പുവെച്ചു. ഹിരോഷിമ - നാഗസാക്കി ദുരന്തത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ജനിപ്പിക്കുന്നതിനും യുദ്ധവിരുദ്ധ സന്ദേശം മനസ്സിൽ ഉറപ്പിക്കുന്നതിനും സമാധാന വാഹകരായി മാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രസ്തുത അനുസ്മരണം സംഘടിപ്പിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments