Latest News
Loading...

SMYM - KCYM പാലാ രൂപതയ്ക്ക് പുതിയ നേതൃനിര




SMYM - KCYM പാലാ രൂപതയുടെ 2024 പ്രവർത്തന വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, പ്രഥമ സെനറ്റും 2024 ജനുവരി 02 ന് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. 2024 പ്രവർത്തന വർഷ പ്രസിഡന്റായി കീഴൂർ യൂണിറ്റംഗം എഡ്വിൻ ജോസി, വൈസ് പ്രസിഡന്റ് ആയി പൂവരണി യൂണിറ്റംഗം ടിൻസി ബാബു , ജനറൽ സെക്രട്ടറി ആയി മണ്ണയ്ക്കനാട് യൂണിറ്റംഗം മിജോ ജോയി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 



ഡെപ്യൂട്ടി പ്രസിഡന്റ് - മാർട്ടിൻ വി. രാജു ( ഉള്ളനാട് ) , സെക്രട്ടറി - ലിൻസെൻ ബ്ലസ്സൻ ( വാരിയാനിക്കാട് ) , ജോയിന്റ് സെക്രട്ടറി - ബിൽനാ സിബി (ഗാഗുൽത്താ), ട്രഷറർ - അൻവിൻ സോണി ( പാലാക്കാട്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ. KCYM State Syndicate ആയി ഡിബിൻ ഡോമനിക് (കുറവിലങ്ങാട്) , റിയ തെരേസ് ജോർജ് ( വെള്ളികുളം) എന്നിവരും SMYM Councillors ആയി അഡ്വ. സാം സണ്ണി (കത്തീഡ്രൽ ) , പ്രതീക്ഷാ രാജ് (കത്തീഡ്രൽ ) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments