Latest News
Loading...

രണ്ട് അപകടങ്ങളിലായി നാലുപേർക്ക് പരിക്ക്




ഈരാറ്റുപേട്ട പൂഞ്ഞാർ ഭാഗങ്ങളിലായി നടന്ന രണ്ട് അപകടങ്ങളിലായി നാല് പേർക്ക് പരിക്കേറ്റു.  രാവിലെ പള്ളിയിലേക്ക് നടന്നു പോകുന്നതിനിടെ  കാർ ഇടിച്ചാണ്   പൂഞ്ഞാർ സ്വദേശിനി പെണ്ണമ്മ മാത്യുവിന് (79) പരിക്കേറ്റത്. ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ പൂഞ്ഞാർ ഭാഗത്തായിരുന്നു അപകടം.



ഈരാറ്റുപേട്ടയിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കുടുംബാംഗങ്ങളായ മൂന്നുപേർക്കാണ് പരിക്കേറ്റത്. സാജിത (57) റഷീദ (65), മറിയ ഉമ്മ (65) എന്നിവർക്കാണ് പരിക്ക്. ശനിയാഴ്ച രാത്രി ഈരാറ്റുപേട്ട ഭാഗത്തായിരുന്നു അപകടം. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾ ഈരാറ്റുപേട്ടയിലെ ബന്ധു വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments