അന്തരിച്ച സി പി ഐ നേതാക്കളായ എൻ കരുണാകരന്റെയും പി എ രാമകൃഷ്ണന്റെയും അനുസ്മരണ സമ്മേളനം പാലായിൽ നടന്നു. വ്യാപാര ഭവനിൽ നടന്ന സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
സിപിഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി കെ സന്തോഷ് കുമാർ, ജില്ല കൗൺസിൽ അംഗങ്ങളായ ബാബു കെ ജോർജ്, പി കെ ഷാജകുമാർ, അഡ്വ തോമസ് വി റ്റി, അഡ്വ.പി എസ് സുനിൽ, എം ജി ശേഖരൻ, അനു ബാബു തോമസ്, മണ്ഡലം കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റി ബി ബിജു, കെ എസ് മാധവൻ, എം റ്റി സജി, അഡ്വ പി ആർ തങ്കച്ചൻ, അഡ്വ. പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു. വിവിധ ലോക്കൽ കമ്മറ്റികൾ ശേഖരിച്ച പ്രവർത്തന ഫണ്ട് ജില്ലാ സെക്രട്ടറി വി.ബി ബിനു ഏറ്റുവാങ്ങി.
പരിപാടിയുടെ വീഡിയോ കാണാം
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments