Latest News
Loading...

അരുവിത്തുറ വോളി . സെമി ലൈനപ്പായി

 അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ തിങ്കളാഴ്ച്ച അരംഭിച്ച അരുവിത്തുറ വോളിയുടെ രണ്ടാം ദിനത്തിൽ മൽ ഝര ആവേശം വാനോളം ഉയർന്നു. ടൂർണമെന്റിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്കട്ടറി ചാർളി ജേക്കബ്ബ് ഇരാറ്റുപേട്ട സി.ഐ ബാബു സെബാസ്‌റ്റ്യൻ, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേൽ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. 


.നിലവിൽ പാലാ അൽഫോൻസാ കോളേജ് അലുവാ സെന്റ് സേവ്യേഴ്സ്സ് കോളേജിനേയും അരുവിത്തുറ സെന്റ് ജോർജ് കോലഞ്ചേരി സെന്റ് തോമസ് കോളേജിനേയും ബി.പി.സി പിറവം കോട്ടയം സി.എം.എസ്സ് കോളേജിനേയും തേവര എസ്സ്.എച്ച് കോളേജ് സെന്റ് സ്‌റ്റീഫൻസ്സ് കോളേജ് പത്തനാപുരത്തേയും പരാജയപ്പെടുത്തി. ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച നടക്കും. 


ഒന്നാം സെമി ഫൈനൽ മൽസരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിനെയും രണ്ടാം സെമി ഫൈനൽ മൽസരത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് ബിപിസി പിറവത്തേയും നേരിടും


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments