എഐസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് 17ന് നടക്കാനിരിക്കെ ഈരാറ്റുപേട്ടയിലും ശശി തരൂരിന് അനുകൂല ഫള്ക്‌സ് ബോര്‍ഡ് ഉയര്‍ന്നു. അരുവിത്തുറ പള്ളിയ്ക്ക് എതിര്‍വശം വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് ശശി തരൂര്‍ നമ്മെ നയിക്കട്ടെ കോണ്‍ഗ്രസ് വളരട്ടെ എന്ന വാചകത്തോടെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡ്. കഴിഞ്ഞ ദിവസം പാലായിലും പുതുപ്പള്ളിയിലും ശശി തരൂരിന് അനുകൂലമായി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. പാലായില്‍ ഉത്തരവാദിയില്ലാത്ത ബോര്‍ഡ് ആയിരുന്നു സ്ഥാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

0 Comments