Latest News
Loading...

"കിളവൻമാർ ഭരിക്കട്ടെ. പാർട്ടിയെ നശിപ്പിക്കട്ടെ"

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ പ്രതികൂലിച്ചും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചും പാലായിൽ വീണ്ടും ഫ്ലക്സ് ബോർഡ്. കിളവൻമാർ ഭരിക്കട്ടെ പാർട്ടി നശിക്കട്ടെ എന്നും ശശി തരൂരിനൊപ്പം എന്നാണ് ഫ്ളക്സ് ബോർഡിലുള്ളത്. 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരസമയത്ത് പാലായിൽ ശശി തരൂരിനു വേണ്ടി അനുകൂലമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു . അന്ന് ബോർഡ് സ്ഥാപിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു. പാലാ കുരിശുപള്ളി കവലയിലും ,ളാലം ജംഗ്ഷനിലും ആണ് പ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് .

എന്നാൽ ഈ ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ കുൽസിത ശ്രമം ആണെന്നും കോൺഗ്രസിന്റെ ശത്രുക്കളുടെ നടപടിയാണ് ഇതൊന്നും പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് പറഞ്ഞു. ശശി തരൂരിന് അനുകൂലമായ അന്തരീക്ഷം ഉണ്ടായെങ്കിലും ആരും നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടി വിരുദ്ധ നടപടിക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ ആണെങ്കിൽ നടപടി ഉണ്ടാകുമെന്നും മണ്ഡലം പ്രസിഡൻറ് വ്യക്തമാക്കി.

Post a Comment

0 Comments