Latest News
Loading...

നാടിന് അഭിമാനമായി നൻമകൂട്ടം


ദുരന്തമേഖലകളിൽ നാടിന് അഭിമാനമാവുകയാണ് നന്മ കൂട്ടം പ്രവർത്തകർ. ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ മുങ്ങി മരിച്ച അഫ്സലിന്റെ മൃതദേഹം 15 മിനിറ്റിലുള്ളിലാണ് ഇവർ മുങ്ങിയെടുത്തത്. അപകട സാഹചര്യം വകവയ്ക്കാതെ വെള്ളത്തിൽ മുങ്ങിയ അഷ്റഫുകുട്ടിയെ ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ചെക്ക് ഡാമിലൂടെ നടക്കുമ്പോൾ വെള്ളത്തിൽ പോയ ചെരിപ്പെടുക്കാൻ മീനച്ചിലാറ്റിൽ ഇറങ്ങിയ അഫ്സൽ പ്രദേശത്തെ ഏറ്റവും വലിയ കയത്തിലാണ് അകപ്പെട്ടത്. അഞ്ചു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ അഷ്റഫുകുട്ടിയും സംഘവും ആദ്യതെരച്ചിൽ തന്നെ കയത്തിനുള്ളിൽ കുട്ടിയെ കണ്ടെത്തിയിരുന്നു. 35 അടിയോളം താഴ്ചയുള്ള കയമാണിത്. ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ആഴമേറിയ കയമായതിനാൽ സ്കൂബ ടീമിനായി കാത്തുനിൽക്കേണ്ടിവന്നു. 

കുട്ടി ദൂരേയ്ക്ക് ഒഴുകിപ്പോകാതിരിക്കാൻ അഷ്റഫുകുട്ടി ഈലക്കയം, വീണ്ടും കയത്തിലേക്ക് മുങ്ങുകയായിരുന്നു. കുട്ടിയുമായി പൊങ്ങി വന്ന അഷ്റഫുകുട്ടി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയതോടെ ഈരാറ്റുപേട്ട സിഐയുടെ നേതൃത്വത്തിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ അഷ്റഫുകുട്ടി ആശുപത്രി വിട്ടു.

അഷ്റഫുകുട്ടി ഈലക്കയത്തിനൊപ്പം ഷാജി 1 ഫൈസൽ, ഷിഹാബ്, ആരീസ്, പരിക്കുട്ടി, അമീർ, മുഹമ്മദ് റാഫി എന്നിവരടക്കം 30. ഓളം പേർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നീന്തൽ അറിയാവുന്നവരാണെങ്കിൽ കൂടി പരിചയമില്ലാത്ത മേഖലകളിൽ വെള്ളത്തിൽ ഇറങ്ങരുതെന്ന ഉപദേശമാണ് നന്മ കൂട്ടത്തിന് നൽകാനുള്ളത്.