Latest News
Loading...

പ്രകൃതിയെ അനുഭവിച്ച് പ്രകൃതിദത്ത വിഭവങ്ങളുമായി മടങ്ങാം

 പ്രകൃതി സൗന്ദര്യം നുകരുന്നതിനൊപ്പം പ്രകൃതിദത്ത വിഭവങ്ങൾ വാങ്ങുന്നതിനും കാണുന്നതിനും ഇല്ലിക്കൽകല്ലിൽ അവസരം. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത ഗോത്രവിഭാഗങ്ങൾ നിർമ്മിക്കുന്ന കുട്ടയും മുറവും പായകളും, ഔഷധഗുണമുള്ള വെള്ള, മഞ്ഞ കൂവപ്പൊടികൾ, ചെറുതേൻ, വൻതേൻ, പുൽച്ചൂലുകൾ, ചിരട്ടയിൽ  ഉണ്ടാക്കിയെടുക്കുന്ന വിവിധ തരം കരകൗശല വസ്തുക്കൾ, ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങളായ വെളിച്ചെണ്ണ, വിനാഗിരി, അച്ചാറുകൾ, കറിപ്പൊടികൾ, കുടകൾ, പലഹാരങ്ങൾ, മൂന്നിലവ് പഞ്ചായത്തിലെ തന്നെ വിവിധ യൂണിറ്റുകൾ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കപ്പ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കല്ലിൽ ഒരുക്കിയിട്ടുള്ള കുടുംബശ്രീ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുള്ളത്.



.കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നിലവ് സി.ഡി.എസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അഞ്ചുദിവസം നീളുന്ന ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ 30 ഗോത്രവർഗ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളുമാണ് പ്രദർശന വിപണന മേളയിലുള്ളത്.
 അവധി ദിവസങ്ങളും അനുകൂല കാലാവസ്ഥയുമായതിനാൽ ഇല്ലിക്കൽകല്ലിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രദർശന വിപണന മേളയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും വിപണനം നടക്കുന്നുണ്ടെന്നും മൂന്നിലവ് കുടുംബശ്രീ ചെയർപേഴ്സൺ വിജയമ്മ ദാമോദരൻ പറഞ്ഞു. രാവിലെ 8 മണി മുതൽ വൈകിട്ട് 6.30 വരെയാണ് മേള. ട്രേഡ് ഫെയർ അഞ്ചിന് അവസാനിക്കും

Post a Comment

0 Comments