Latest News
Loading...

കെഎസ്ആർടിസി ബസിന് മുൻപിൽ ബൈക്ക് അഭ്യാസം


തീക്കോയി ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയാണ് അഭ്യാസപ്രകടനം നടത്തിയത്. ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നതായി ബസ്സിൽ ഉണ്ടായിരുന്നവർ പറഞ്ഞു.



സ്കൂൾ വിദ്യാർത്ഥികളും മറ്റു കാൽനട യാത്രക്കാരും വാഹന ഗതാഗതവും ഏറെയുള്ള റൂട്ടിൽ ആയിരുന്നു ഈ അഭ്യാസപ്രകടനം . 


കഴിഞ്ഞദിവസം തീക്കോയി പാലത്തിന് സമീപവും ഈ യുവാവ് അഭ്യാസപ്രകടനം നടത്തിയിരുന്നു. ബസ്സിൽ ഉണ്ടായിരുന്നവർ ചിത്രീകരിച്ച വീഡിയോ പോലീസിന് കൈമാറിയിട്ടുണ്ട്. 




Post a Comment

0 Comments