Latest News
Loading...

പാലായിൽ വ്യാപാരിയെ കബളിപ്പിച്ച് മൂന്ന് ലക്ഷത്തിലധികം കവർന്നു



പണയ സ്വർണം എടുത്തു വിൽക്കാൻ ഉണ്ടെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് പാലായിൽ 3 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വെള്ളിയാഴ്ച പാലാ മുനിസിപ്പൽ കോംപ്ലക്സിലാണ് സംഭവം നടന്നത്. ഈരാറ്റുപേട്ടയിലെ വ്യാപാരിയായ മാത്യുവിനാണ് പണം നഷ്ടമായത്. പണം നഷ്ടപ്പെട്ട വ്യാപാരി പാലാ പോലീസിൽ പരാതി നൽകി.



ഈരാറ്റുപേട്ടയിലെ കടയിലെത്തിയ യുവാവ് മൂന്നു ലക്ഷത്തിലധികം രൂപയുടെ സ്വർണം പാലായിൽ പണയത്തിൽ ആണെന്നും എടുത്തു വിൽക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. കടയുടമ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും കടമെടുത്ത പണവുമായാണ് പാലായിൽ എത്തിയത്. മുൻസിപ്പൽ കോംപ്ലക്സ്സിന്റെ മുകളിൽനിലയിൽ എത്തിയ യുവാവ് സ്വർണ്ണം എടുത്തു വരാമെന്ന് പറഞ്ഞ് പണവുമായി പോവുകയായിരുന്നു. 


.യുവാവ് കടയ്ക്കുള്ളിലേക്ക് കയറുന്നതായി കണ്ടെങ്കിലും സംശയം തോന്നിയ മാത്യു പിന്നാലെ എത്തിയപ്പോഴാണ് യുവാവ് സ്റ്റെപ്പ് ഇറങ്ങി പോയതായി മനസ്സിലായത്. കോംപ്ലക്സിന്റെ പിന്നിലേക്ക് പോയ യുവാവിനെ ഞൊടിയിടയ്ക്കുള്ളിൽ കാണാതായി. പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 



.യുവാവിനെതിരെ നിലവിൽ കേസ് ഉള്ളതായാണ് പോലീസ് പറയുന്നത്. രണ്ടുമാസം ഒന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പറയപ്പെടുന്നു. തിടനാട് സ്വദേശിയാണ് യുവാവ് എന്നാണ് പോലീസ് പറഞ്ഞതെന്ന് മാത്യു പറഞ്ഞു. 



.

Post a Comment

0 Comments