കളത്തുക്കടവിൽ അപകടം
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ
കളത്തുക്കടവിനും വലിയമംഗലം തടിമില്ലിനും ഇടയിൽ ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ സെയ്ത് (60) , കൃഷ്ണപിള്ള എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. റബർ നഴ്സറികളിൽ റബർ തൈ ഉൽപാദനത്തിനായി റബർ കുരു വിതരണം ചെയ്യുന്നവരാണ് ഇരുവരും. മൂവാറ്റുപുഴ തൊടുപുഴ എന്നിവിടങ്ങളിൽ കുരു വിതരണത്തിനു ശേഷം ഈരാറ്റുപേട്ടയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.
.വാഹനം ഓടിച്ചിരുന്ന കൃഷ്‌ണപിള്ള ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റ് തകർത്തു മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി എങ്കിലും വാഹനത്തിനുള്ളിൽ കുടുങ്ങി ഇവരെ പുറത്തെടുക്കാനായില്ല. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടി പൊളിച്ചാണ് ഇരുവരെയും പുറത്തിറക്കിയത്. ഇരുവരുടെയും പരിക്കു ഗുരുതരമല്ല.
.
.





0 Comments