Latest News
Loading...

അയ്യമ്പാറയില്‍ വന്‍തോതില്‍ കേറ്ററിംഗ് മാലിന്യനിക്ഷേപം !




ഒരു ലോഡോളം ഭക്ഷണാവശിഷ്ടങ്ങള്‍ തലനാട് അയ്യമ്പാറയ്ക്ക് സമീപം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതി പ്രകാരം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഒരു ലോഡോളം മാലിന്യങ്ങള്‍ കണ്ടെത്തിയത്. കോട്ടയത്ത് നടന്ന കേറ്ററിംഗ് അസോസിയേഷന്‍ സമ്മേളനത്തില്‍ നിന്നുള്ള മാലിന്യങ്ങളാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സമാനമായ രീതിയില്‍ വാഗമണ്‍ റോഡിന് സമീപം മാലിന്യം തള്ളിയ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. 



.അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമാണ് മാലിന്യനിക്ഷേപം. ഇവിടെയുള്ള ഗ്യാസ് ഏജന്‍സിയ്ക്ക് സമീപമാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യമിട്ട് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകി പുഴുവരിക്കുന്ന നിലയിലായിരുന്നു.



 പഞ്ചായത്ത് അസി. സെക്രട്ടറിയടക്കം ഇവയില്‍ പരിശോധന നടത്തിയാണ് വിവിധ സ്ഥാപനങ്ങളുടെ പേരും ഫോണ്‍ നമ്പറുമടക്കമുള്ള രേഖകള്‍ കണ്ടെത്തിയത്. നിരവധി കേറ്ററിംഗ് സ്ഥാപനങ്ങളുടെ പേരുകളുള്ള ടിഷ്യൂപേപ്പറുകളും കണ്ടെത്തി. 



.മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മറ്റൊരു കമ്പനിയെ ഏര്‍പ്പാടാക്കിയിരുന്നതായാണ് കേറ്ററിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. ഇവര്‍തന്നെയാണ് വാഗമണ്‍ റോഡ് സൈഡിലും മാലിന്യം തള്ളിയത്. 30000 രൂപ പിഴയടപ്പിക്കുകയും മാലിന്യം വാരുന്നതിന് വേറെ തുക ചെലവാകുകയും ചെയ്തിരുന്നു. 




.മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കോട്ടയം നഗരത്തില്‍ നടന്ന പരിപാടിയുടെ മാലിന്യമാണ് 50 കിലോമീറ്ററോളം അകലെ ഗ്രാമീണ മേഖലയിലെ ടൂറിസം കേന്ദ്രം കൂടിയായ അയ്യമ്പാറയ്ക്ക് സമീപവും ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്‍ റോഡരികിലും തള്ളിയത്.



.

Post a Comment

0 Comments