Latest News
Loading...

കൊല്ലപ്പള്ളിയിൽ വീണ്ടും അപകടം.




പാലാ തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ കാർ ചരക്ക് ലോറിയിൽ ഇടിച്ചു കയറി അപകടം. പുലർച്ചെ അഞ്ചരയോടെയാണ് പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. കാർ എതിരെ വന്ന ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.


.തൊടുപുഴ ഭാഗത്തേക്ക് പോയ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ , കോന്നിയിലേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലാണ് ഇടിച്ചു കയറിയത്. കാർ ദിശ തെറ്റി വരുന്നത് കണ്ടു ലോറി നിർത്തിയിട്ടെങ്കിലും ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.


.ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻചക്രമടക്കം ഡ്രൈവർ ഭാഗം തകർന്നു. കാറിൻറെ മുൻഭാഗവും പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും പരിക്കില്ല. പാലായിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിൽ നിന്നും വാഹനങ്ങൾ നീക്കിയത്. ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടുദിവസം മുൻപ് ഇതേ സ്ഥലത്ത് കുറേ അപകടത്തിൽ സ്ത്രീ മരണപ്പെട്ടിരുന്നു



.

Post a Comment

0 Comments