പാലാ-തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളി ടൗണില്‍ അപ്രതീക്ഷിതമായി ടാറിംഗ് ആരംഭിച്ചതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് ടാറിംഗ് ജോലികള്‍ ആരംഭിച്ചത്. ഇതോടെ പ്രവിത്താനം മുതല്‍ കൊല്ലപ്പള്ളി വരെയും സമീപ പ്രദേശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
.കൊല്ലപ്പള്ളി ജംഗ്ഷനില്‍ നിന്ന് മേലുകാവ്, രാമപുരം ഭാഗങ്ങളിലേക്കുള്ള റോഡുകളിലേക്കും വാഹനങ്ങള്‍ തിരിയുന്നതിനാല്‍ ഗതാഗതം കൂടുതല്‍ ദുഷ്‌കരമായി. ടാറിംഗ് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കാതിരുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
.പ്രധാന റോഡില്‍ ഗതാഗതം കൂടുതലുള്ള സമയത്ത് അപ്രതീക്ഷിതമായി ടാറിംഗ് ആരംഭിച്ചതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്നാണ് യാത്രക്കാരുടെ പരാതി. പകല്‍ സമയത്തോ, രാത്രി കുറച്ചുകൂടി വൈകിയ ശേഷമോ ടാറിംഗ് നടത്തിയിരുന്നെങ്കില്‍ ഗതാഗത തടസ്സം കുറയ്ക്കാമായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
.
.






0 Comments