കൊല്ലപ്പള്ളി ടൗണിന് സമീപം ചവറനാൽ പാലത്തിനടുത്ത് വെള്ളിയാംകണ്ടം പുരയിടത്തിൽ നിന്ന് മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന കൈത പറിച്ചുമാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്.
.പാമ്പ് മരപ്പട്ടിയെ വിഴുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ കേരള വനംവകുപ്പിന്റെ സയന്റിഫിക് സ്നേക്ക് റെസ്ക്യൂവർ ജോസഫ് പാലാ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.
പഞ്ചായത്ത് അംഗങ്ങളായ എസ്. ജ്യോതിലക്ഷ്മി, സ്നേഹ തോമസ് എന്നിവരും സ്ഥലത്തെത്തി.
.
.






0 Comments