പാലാ: അകാലത്തിൽ അപകടത്തിൽ പൊഴിഞ്ഞ റെലൻ ജോബിക്ക് പാലാ കണ്ണീരിൽ പൊതിഞ്ഞ യാത്രാ മൊഴി നൽകി. കത്തീഡ്രൽ ഇടവക അംഗം ആയിരുന്നെങ്കിലും റെലാൻ്റെ പ്രവർത്തന മണ്ഢലം ളാലം പഴയ പള്ളി ആയിരുന്നു.എസ്.എം.വൈ.എം അംഗം, ളാലം പഴയ പള്ളി മീഡിയാ സെൽ അംഗം എന്നീ രംഗങ്ങളിലെല്ലാം നിറ സാന്നിധ്യമായിരുന്നു റെലാൻ ജൊബി.
.പഠനത്തിനോടൊപ്പം ജോലി ചെയ്ത് പഠനത്തിനായുള്ള തുകയും റെലാൻ സമ്പാദിച്ചിരിന്നു. റെ ലാൻ്റെ നിര്യാണത്തിൽ ഫ്രാൻസീസ് ജോർജ് എം.പി., ജോസ് കെ.മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ.ജോസ് മോൻ മുണ്ടക്കൽ, പെണ്ണമ്മ ജോസഫ്, അലൻ കക്കാട്ടിൽ, സന്തോഷ് കാവുകാട്ട്, ജോർജ് പുളിങ്കാട്, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേൽ, ജോയി കളരിക്കൽ എന്നിവർ അനുശോചിച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി റവ.ഫാ.ജോസഫ് മലേപ്പറമ്പിൽ, ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ,റവ ഫാ.ജോസഫ് ആലഞ്ചേരി, ഫാ.ജേസഫ് തെങ്ങും പള്ളിൽ ,ഫാ.ജോൺസൺ പാക്കരമ്പേൽ, ഫാ.പോൾ കുന്നുംപുറത്ത്, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, ഫാ.ഐസക്ക് പെരിങ്ങാമലയിൽ, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ, എന്നിവർ നേതൃത്വം നൽകി.
.
.






0 Comments