പാലാ: പാലാ–രാമപുരം റോഡിൽ പോണാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലാ ഉപ്പൂട്ടിൽ ജോബിയുടെയും അനുവിന്റെയും മകൻ റെലൻ ജോബി (19) ആണ് മരിച്ചത്.
.വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. എൻജിനീയറിങ് വിദ്യാർഥിയായ റെലൻ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റെലൻ മരണമടയുകയായിരുന്നു.
സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
.
.






0 Comments