പാലാ: പാലായിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഫാന്റസി സിൽക്സിന്റെ ഓണം ഭാഗ്യനറുക്കെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് ഫാന്റസി സിൽക്സിൽ നടന്നു.
പാലായിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങിലാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയ 101 സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടന്നത്.
മാരുതി സെലേറിയോ കാർ, മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്മാർട്ട് LED ടിവി, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെ 101 സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് കെറ്റിൽ, അയൺ ബോക്സ്, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ, കൗൺസിലർമാരായ ജോസിൻ ബിനോ, ബിജി ജോജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫാന്റസി സിൽക്സിന്റെയും ഫാന്റസി പാർക്കിന്റെയും എംഡി ശ്രീ ജിനു ചടങ്ങിൽ സംസാരിച്ചു. പാലായിലെ ഉപഭോക്താക്കൾ വർഷങ്ങളായി നൽകിവരുന്ന സ്നേഹത്തിനും വിശ്വാസത്തിനുമുള്ള നന്ദിസൂചകമായാണ് 101 സമ്മാനങ്ങൾ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനമായ മാരുതി സെലേറിയോ കാർ മരിയം എൽസ ഷാനിലിന് ലഭിച്ചു. ഇലക്ട്രിക് സ്കൂട്ടർ സമ്മാനങ്ങൾക്ക് എബിൻ ബേബി, ദിലീപ് എൻ.കെ., അനു എന്നിവർ അർഹരായി. ഫ്രിഡ്ജ് പ്രഹർഷിനും, വാഷിംഗ് മെഷീൻ ഹരീഷിനും, സ്മാർട്ട് ടിവി അമലിനും, മൊബൈൽ ഫോൺ മീനുവിനും ലഭിച്ചു.
ഉപഭോക്താക്കൾക്ക് തുടർന്നും കൂടുതൽ സമ്മാനങ്ങളും ഓഫറുകളും ഒരുക്കുമെന്ന് ഫാന്റസി സിൽക്സ് അധികൃതർ അറിയിച്ചു...


0 Comments