മൂന്നിലവ് : ആദ്യം LDF ന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ തിരിച്ചു വോട്ട് ചെയ്യിച്ച് മധുര പ്രതികാരം നടത്തിയിരിക്കുകയാണ് മൂന്നിലവിലെ UDF നേതൃത്വം. ഇന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെയ്സ് ജോസഫ് പ്രസിഡന്റായും ഇത്തമ്മ മാത്യു വൈസ് പ്രസിഡന്റായും വിജയിച്ചു. UDF ധാരണ പ്രകാരം ആദ്യ ഒരു വർഷം കേരള കോൺഗ്രസ് ന് പ്രസിഡന്റ് സ്ഥാനം നൽകി . ഷൈസ് ജോസഫ് പ്രസിഡന്റ് ഉം,ഇത്തമ്മ മാത്യു വൈസ് പ്രസിഡന്റ് ഉം ആയി ടീം UDF ഭരണം തിരിച്ചുപിടിച്ചു .
രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗങ്ങളായ മുൻ പ്രസിഡൻ്റ് സെനീനാമ്മയും ജെയിംസ് ജോസഫും യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. ഇതോടെ യുഡിഎഫിന് 10 വോട്ടുകൾ ലഭിച്ചു. എന്നാൽ ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡൻറ് നിന്നും ഇരുവരും വിട്ടുനിന്നു. എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ സെനീനാമ്മ യുഡിഎഫ് അവിശ്വാസത്തെ തുടർന്ന് രാജി വെച്ചിരുന്നു. തുടർന്ന് പിന്തുണ യുഡിഎഫിന് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈസ് പ്രസിഡൻറ് ഇവർ പങ്കെടുക്കാതിരുന്നത് യുഡിഎഫിന്റെ അതൃപ്തിക്കു കാരണമായിട്ടുണ്ട്
.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ 5 കോൺഗ്രസ്, 1 കേരള കോൺഗ്രസ് ജോസഫ്, 2 കേരള കോൺഗ്രസ് (എം ),2 LDF സ്വതന്ത്രർ, 4 സ്വതന്ത്രർ എന്നതായിരുന്നു കക്ഷി നില, കോൺഗ്രസ്‌ഉം കേരളകോൺഗ്രസ് ജോസഫ്ഉം 2 സ്വതന്ത്രരും ചേർത്ത് 8 പേർ അടങ്ങുന്ന UDF, പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ LDF പക്ഷത്തു 6 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, എന്നാൽ വോട്ടിങ് സമയത്ത് UDF ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് അംഗം LDF ന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, UDF ലെ ചാർളി ഐസക്കും LDF ലെ സ്വതന്ത്ര അംഗം സെനീനാമ്മയും 7 വീതം വോട്ടുകൾ നേടി തുല്യ നിലയിൽ എത്തിയ സാഹചര്യത്തിൽ നറുക്ക് ഇട്ട് LDF ന് ഭരണം ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
.അങ്ങനെ മൂന്നിലവിലെ UDF ഐക്യം നഷ്ടമായി. UDF ആറ് മാസത്തിനകം പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ചാർളി ഐസക്കും UDF നേതാക്കളായ ഷൈൻ പാറയിലും, ഉണ്ണി മുട്ടത്തും ,പഞ്ചായത്ത് ചാർജ് ഉള്ള DCC ജനറൽ സെക്രട്ടറി C Tരാജനും ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ജില്ലാ സംസ്ഥാന തലത്തിൽ വളരെ രഹസ്യമായി നടത്തിയതിന്റെ അടിസ്ഥാനത്തിൽ UDF നേതൃത്വവും മാണി സി കാപ്പൻ MLA യും ഇടപെട്ടു നടത്തിയ ശ്രമം ഇപ്പോൾ വിജയിച്ചിരിക്കുകയാണ്. തങ്ങൾക്കിടയിലുണ്ടായിരുന്ന ആശ്വാരസ്യങ്ങൾ പരിഹരിച്ചു ടീം UDF ആയി മുൻപോട്ടു പോകുമെന്ന് UDF ചെയർമാൻ ഷൈൻ പാറയിൽ സെക്രട്ടറി ഉണ്ണി മുട്ടത്ത് കൺവീനർ ബിജു ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ ചാർളി ഐസക് എന്നിവർ അറിയിച്ചു.
.ടീം UDF ലെ എട്ട് അംഗങ്ങൾ ചേർന്ന് പ്രസിഡന്റ് നും. വൈസ് പ്രസിഡന്റ് നും എതിരെ ആവിശ്വാസത്തിനു നോട്ടീസ് നൽകിയിരുന്നു, കഴിഞ്ഞ മാസം ഇരുപതാം തിയതി അവിശ്വാസം ചർച്ച ചെയ്യാനിരിക്കെ പതിനെട്ടാം തിയതി പ്രസിഡന്റ് സെനീനാമ്മ രാജിവെച്ചു ടീം UDF ന് പിന്തുണനൽകി, ഇരുപതാം തിയതി നടന്ന ആവിശ്വാസ പ്രമേയ ചർച്ചയിൽ അഞ്ചിനു എതിരെ എട്ട് വോട്ടുകൾ നേടി വൈസ് പ്രസിഡന്റ്‌ആയിരുന്ന ആളെ പുറത്താക്കി ചാർളി ഐസക് ആക്ടിങ് പ്രസിഡന്റ് ആയി ചുമതല ഏൽക്കുകയും ആയിരുന്നു.
. പഞ്ചായത്തിൽ സത് ഭരണം നടപ്പിലാക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നും UDF നേതൃത്വം ആഗ്രഹിച്ച ജനോപകാര പ്രദമായ ഭരണം നടത്തും എന്നും UDF ചെയർമാൻ ഷൈൻ പാറയിൽ അറിയിച്ചു.
.






0 Comments