പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഉണ്ടായ അപകടത്തില്‍ യുവതിയ്ക്ക് പരിക്കേറ്റു. ഇന്ന് രാവില 8 മണിയൊടെയാണ് സ്‌കൂട്ടറിന് പിന്നില്‍ പിക്കപ് ജീപ്പിടിച്ച് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന പിക്കപ്പ് ജീപ്പിടിച്ച് കയറുകയായിരുന്നു.
.പഴങ്ങള്‍ കയറ്റിവന്ന ജീപ്പാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടറില്‍ നിന്നും യുവതി റോഡില്‍ തെറിച്ചുവീണെങ്കിലും ഗുരുതര പരികേല്‍ക്കാതെ രക്ഷപെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.ജീപ്പിലുണ്ടായിരുന്ന ഗ്രാഗണ്‍ ഫ്രൂട്ട് റോഡില്‍ വീണത് വാഹനങ്ങള്‍ കയറി പൊട്ടിച്ചിതറിയത് പിന്നീട് ഇതുവഴിയെത്തിയവരെ സംശയത്തിലാക്കി. വലിയ അപകടത്തെ തുടര്‍ന്ന് റോഡില്‍ ചിതറിയ രക്തമായാണ് പലരും ഇതിനെ തെറ്റിദ്ധരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
.
.






0 Comments