Latest News
Loading...

മൂന്നിലവിൽ വീണ്ടും ‘ഇൻഡി’ സഖ്യം; വിമർശനവുമായി ബിജെപി



മൂന്നിലവ്: LDF സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് മൂന്നിലവ് പഞ്ചായത്തിൽ UDF അധികാരത്തിലേറിയതെന്ന് ബിജെപി ആരോപിച്ചു.


.എട്ട് സീറ്റുകളുമായി കേവല ഭൂരിപക്ഷം നേടിയിരുന്നെങ്കിലും മുന്നണിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് അധികാരം നഷ്ടപ്പെട്ട UDF, ആറ് മാസത്തിന് ശേഷം LDF-ുമായി ചേർന്ന് ‘ഇൻഡി’ സഖ്യം രൂപീകരിച്ച് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി


.വർഷങ്ങൾക്ക് മുമ്പും മൂന്നിലവ് പഞ്ചായത്തിൽ UDF പ്രസിഡന്റും LDF വൈസ് പ്രസിഡന്റുമായി അധികാരം പങ്കിട്ടിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ബിജെപി ചൂണ്ടിക്കാട്ടി.


.തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം പരസ്പരം സഹകരിക്കുകയും ചെയ്യുന്ന UDF-LDF മുന്നണികളുടെ ഇരട്ടത്താപ്പ് പ്രബുദ്ധരായ ജനങ്ങൾ വരുംകാലങ്ങളിലെങ്കിലും തിരിച്ചറിയണമെന്ന് ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. സജീവ് പറഞ്ഞു.




.തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നിലപാടുകളും തിരഞ്ഞെടുപ്പിന് ശേഷമുള്ള അധികാര ധാരണകളും തമ്മിലുള്ള വൈരുധ്യം ജനങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Post a Comment

0 Comments