കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ 41 ആ മത് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടന്നു. പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻഎം ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ ഡിവൈഎസ്പി കെ സദൻ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് സജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ മുൻ സംസ്ഥാന അധ്യക്ഷനും മുഖ്യ ഉപദേഷ്ടാവുമായ അഗസ്റ്റിൻ പി എ മുഖ്യപ്രഭാഷണം നടത്തി.
.വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം നടന്നു. ചടങ്ങിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെയും അസോസിയേഷൻ ഭാരവാഹികളെയും ആദരിച്ചു.
.കോട്ടയം ടൗൺ മേഖലാ പ്രസിഡന്റ് സോണി ജോർജ്, സംസ്ഥാന ട്രഷറർ പി അശോക് കുമാർ,കോട്ടയം ജില്ലാ ട്രഷറർ ജസ്റ്റിൻ ബോബി ജോസഫ്, വനിതാ വിങ്ങ് സംസ്ഥാന ചെയർപേഴ്സൺ അനിതാ രാജ്, അസോസിയേഷൻ ഭാരവാഹികളായ ജി എസ് ഇന്ദുലാൽ, പി എൻ വിജയൻ, ഉല്ലാസൻ കെ കെ, സന്തോഷ് കെ ആർ, സുദർശനൻ, പ്രതീഷ് എ വി, കെ വി ചന്ദ്രശേഖരൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
.
.






0 Comments