Latest News
Loading...

പാലായില്‍ വ്യാപകമോഷണം. 4.65 ലക്ഷത്തോളം കവര്‍ന്നു



പാലാ നഗരത്തില്‍ വ്യാപകമോഷണം. ഞായറാഴ്ച രാത്രി 4 കടകളിലാണ് മോഷണം നടന്നത്.  പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ രണ്ടു കടകളിലാണ് മോഷ്ടാവ് കയറിയത്. വിവാഹ വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ക്യാന്‍ഡിഡ് എന്ന സ്ഥാപനത്തിലും സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയിലും ആണ് മോഷണം നടന്നത്. ഇരുകടകളില്‍നിന്നായി ഏകദേശം 65,000 രൂപ മോഷണം പോയി. 



.വസ്ത്രസ്ഥാപനത്തില്‍ നിന്നും 58000 രൂപയും സ്‌പോര്‍ട്‌സ് കടയില്‍ നിന്നും 7000 രൂപയോളവുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സി.സി.ടി.വി. ക്യാമറകള്‍ തകര്‍ത്തശേഷം താഴ് പൊളിച്ചാണ് മോഷ്ടാക്കള്‍ കടകളില്‍ പ്രവേശിച്ചത്.  



.പാലാ കട്ടക്കയം റോഡിലെ മീന്‍ കടയില്‍ നിന്നും ലക്ഷങ്ങളാണ് മോഷണം പോയത്. മുനമ്പം ഫിഷറീസ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും നാല് ലക്ഷത്തോളം രൂപ കവര്‍ന്നു. സമീപത്തെ പഴക്കടയിലും മോഷണം നടന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


.


.



Post a Comment

0 Comments