Latest News
Loading...

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചശേഷം ഓട്ടോറിക്ഷയിൽ ഇടിച്ചു



നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചശേഷം ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് (60), കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (28), അഭിനയ് (10), ചന്ദ്രൻ (71) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.കുറിച്ചിത്താനം വടക്കേ കവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.


.


.



.



Post a Comment

0 Comments