Latest News
Loading...

കൂറുമാറ്റ നിയമക്കുരുക്കിൽ പാലാ നഗരസഭ;




ഈ മാസം പതിനാറിന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലാ നഗരസഭയിലെ ഭരണസമവാക്യങ്ങളിൽ നിർണായകമായേക്കാവുന്ന രാഷ്ട്രീയ നീക്കവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ചെയർപേഴ്സൺ മായാ രാഹുൽ ഉൾപ്പെടെ അഞ്ച് കൗൺസിലർമാർക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം കമ്മീഷൻ നോട്ടീസ് അയച്ചു. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം.


.നോട്ടീസ് ലഭിച്ച അഞ്ചുപേരും 22ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഹാജരായി തങ്ങളുടെ വിശദീകരണം നൽകണം. പരാതിക്കാരുടെയും എതിർകക്ഷികളുടെയും വാദങ്ങൾ കേട്ടശേഷമായിരിക്കും കമ്മീഷൻ തുടർനടപടി സ്വീകരിക്കുക. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി പാലാ നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കുമെന്നതിനാൽ, 22ലെ ഹിയറിംഗും തുടർന്നുള്ള കമ്മീഷൻ തീരുമാനവും ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.


.കോൺഗ്രസ് സ്ഥാനാർഥികളായി കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച ശേഷം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് പ്രവർത്തിച്ചുവെന്നാണ് നാല് കൗൺസിലർമാർക്കെതിരായ പ്രധാന ആരോപണം. ടോണി തൈപ്പറമ്പിൽ, ബിജു മാത്യുസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.


.കോൺഗ്രസ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ നൽകിയ പരാതിയിലാണ് നാല് വിമത കൗൺസിലർമാർക്ക് നോട്ടീസ്. അതേസമയം, ചെയർപേഴ്സൺ മായാ രാഹുലിനെതിരെ സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗൺസിലർ ബിനു പുളിക്കക്കണ്ടം നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.




.



Post a Comment

0 Comments