പാലാ: വെള്ളപ്പൊക്കത്തെ തുടർന്ന് മീനച്ചിലാറ്റിലെ കളരിയാമാക്കൽ ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. ഈരാറ്റുപേട്ട ടീം എമർജൻസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
.വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മരക്കൊമ്പുകൾ, ചവറുകൾ, ചെളി എന്നിവ വൻതോതിലാണ് ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയത്. മാലിന്യങ്ങൾ ജലപ്രവാഹത്തിന് തടസ്സമാകുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശുചീകരണം ആരംഭിച്ചത്.
.ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ വിളിച്ചുചേർത്ത വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
.റവന്യൂ, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പാലാ നഗരസഭ, മീനച്ചിൽ പഞ്ചായത്ത്, മീനച്ചിലാർ നദീസംരക്ഷണ സമിതി, പാലാ പൗരാവകാശ സമിതി എന്നിവയിലെ അംഗങ്ങളും പൊതുജനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.
.






0 Comments