തീക്കോയി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാഗമണ്ണിന് സമീപം കടുവയിറങ്ങിയതായി സംശയം. പ്രദേശവാസിയായ തിരുമലക്കന്നിയുടെ പശുവിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. പശുവിന്റെ പിന്‍ഭാഗം തിന്ന നിലയിലായണ്. കാല്‍പാടുകളും സ്ഥലത്ത് കണ്ടെത്തി. ഇത് കടുവയാണെന്നാണ് ഉയരുന്ന ആശങ്ക.
.വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുണ്ടക്കയം വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുംഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കടുവയാണെന്ന് പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാല്‍പാടുകളില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇവിടെ ക്യാമറ സ്ഥാപിച്ചതായും ദൃശ്യം ലഭിച്ചാലേ കടുവയാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നും ഉദ്യോഗസ്ഥര്‍ മീനച്ചില്‍ന്യൂസിനോട് പറഞ്ഞു.
.അതേസമയം വലിയ അളവില്‍ റവന്യൂ ഭൂമിയുള്ള ഇവിടെ വന്യമൃഗശല്യം ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടുവയാണെങ്കില്‍ പിടികൂടാനുള്ള നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം മൃഗത്തെ തിരിച്ചറിഞ്ഞ് ആശങ്കയകറ്റണമെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.
.
.






0 Comments