Latest News
Loading...

തിടനാട്: കടന്നൽ കൂട് നീക്കം ചെയ്തു



തിടനാട് കോൾബെ കോൺവെന്റിന് സമീപം പേഴുംകാട്ടിൽ പുരയിടത്തിൽ കണ്ടെത്തിയ അപകടകരമായ കടന്നൽ കൂട് നാട്ടുകാരുടെ സഹകരണത്തോടെ നീക്കം ചെയ്തു.



.പുരയിടത്തിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടിലേക്ക് പരുന്ത് ആക്രമണം നടത്തിയതോടെയാണ് കടന്നലുകൾ പ്രകോപിതരായി പ്രദേശത്ത് ഭീതി പരത്തിയത്. ഇതേ തുടർന്ന് പ്രദേശവാസികൾ വിവരം വാർഡ് മെമ്പർക്ക് കൈമാറുകയായിരുന്നു.


.തുടർന്ന് പൂഞ്ഞാർ സ്വദേശികളായ ജോഷി മുഴിയങ്കൽ, ജോർജ് മണ്ഡപത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ മുൻകരുതലുകളോടെ കൂട് നശിപ്പിച്ച് പ്രദേശം സുരക്ഷിതമാക്കി.


.ഈ പ്രവർത്തനത്തിന് മുൻകൈയെടുത്തത് തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീ. സജി ജോസഫ് പ്ലാത്തോട്ടമാണ്. പൊതുപ്രവർത്തകരായ പീറ്റർ വെട്ടുകൾപുറത്ത്, സജി വാളിപ്ലാക്കൽ, വിശാഖ് തിടനാട് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.

വാർഡ് മെമ്പറുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.



.




Post a Comment

0 Comments