തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. മന്ത്രി മുഹമ്മദ് റിയാസിനും പിണറായി വിജയന്റെ മകൾ വീണയ്ക്കുമെതിരെയും ഇതേ നിയമപ്രകാരം കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
.അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കത്ത് സർക്കാരിന് കൈമാറാനും സാധ്യതയുണ്ട്.
.3.2 കോടി രൂപ പിണറായി വിജയൻ CMRL ൽ നിന്ന് വീണ വഴി കൈക്കൂലി വാങ്ങിയെന്നാണ് ഇടിയുടെ കത്തിൽ പറയുന്നത്. 12 പേരുടെ പട്ടികയാണ് ഇ.ടി കൈമാറിയിട്ടുള്ളത്. റിയാസിന് കിട്ടിയ പണം വിദേശത്തേക്ക് കടത്തി. എക്സാ ലോജിക് കമ്പനിയും അന്വേഷണത്തിന്റെ പരിധിയിൽ വരും. പണം നൽകിയെന്ന് മുൻ സി എം ആര്‍ മേധാവി നൽകിയ മൊഴിയും ഇ.ടിയുടെ കൈവശമുണ്ട്.
.പന്ത് ഇനി സർക്കാരിൻറെ കോർട്ടിലാണ്. കത്ത് നിയമപദേശം തേടിയ ശേഷം ഡിജിപി സർക്കാരിന് കൈമാറും.
.






0 Comments