മേലുകാവ്മറ്റം: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 46-ാമത് കൗൺസിൽ സമ്മേളനം 2026 സെപ്റ്റംബർ 4, 5 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിലായി മേലുകാവ് എച്ച്.ആർ.ഡി.ടി. സെന്ററിൽ നടക്കും.
“ദൈവസന്നിധിയിൽ കുടുംബമായി കൂട്ടുകൂടുക” (Kneel Together as a Family in God’s Presence) എന്നതാണ് ഇത്തവണത്തെ കൗൺസിൽ സമ്മേളനത്തിന്റെ ചിന്താവിഷയം.
.“അത് നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു” എന്ന എഫെസ്യർ 3:14–15 വചനത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് 46-ാമത് കൗൺസിൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
.സി.എസ്.ഐ സൗത്ത് കേരള മഹായിടവക ബിഷപ്പ് ഡോ. പ്രിൻസ്റ്റൺ ബെൻ കൗൺസിൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
മഹായിടവകയുടെ ആത്മീയ, സഭാ, ഭരണപരമായ പ്രവർത്തനങ്ങളും വിവിധ പ്രധാന വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. മഹായിടവകയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും വൈദികരും സമ്മേളനത്തിൽ പങ്കെടുക്കും.
.മഹായിടവകയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും ഈ കൗൺസിലിൽ തിരഞ്ഞെടുക്കും.
കൂടാതെ, മഹായിടവകാംഗങ്ങളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും സഭാമക്കളായ ഉദ്യോഗസ്ഥ പ്രമുഖരെയും ആദരിക്കുന്ന പ്രത്യേക യോഗവും കൗൺസിൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
റോബിൻ ഇരുമാപ്ര
.






0 Comments