Latest News
Loading...

തലപ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആദരം ടീം എമർജൻസി കേരള ഏറ്റുവാങ്ങി



​കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തലപ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ കാർഷിക ദിനാചരണ ചടങ്ങിൽ  സ്നേഹാദരവ്. നാടിനെ നടുക്കിയ പ്രളയദുരന്തമുഖത്ത് സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിന്ന് കൈത്താങ്ങായതിനാണ് ടീം എമർജൻസി കേരള സംഘടനയെ ചടങ്ങിൽ ആദരിച്ചത്.


​ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയ് സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പ്രേംജി ആർ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോമി ബെന്നി എന്നിവരിൽ നിന്നും  ടീം എമർജൻസി കേരള പ്രസിഡൻറ് അശ്റഫ് കുട്ടിയും ടീം പ്രവർത്തകൻ അജിയും ഏറ്റുവാങ്ങി


.


.



Post a Comment

0 Comments