Latest News
Loading...

രൂപത കലോത്സവം ‘സർഗതരംഗം’ സമാപിച്ചു



പാലാ: എസ്എംവൈഎം പാലാ രൂപതയുടെ 2026 പ്രവർത്തനവർഷത്തെ രൂപത കലോത്സവം ‘സർഗതരംഗം’ പ്രവിത്താനം ഫൊറോനയുടെയും യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ നടന്നു.  കലോത്സവത്തിൽ രൂപതയിലെ 20 ഫൊറോനകളിൽനിന്നായി 800ലധികം യുവജനങ്ങൾ പങ്കെടുത്തു.
രൂപതാ പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. 


. സമ്മേളനം മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. വ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണവും പ്രവിത്താനം ഫൊറോന വികാരി പെരിയ ബഹു. ജോർജ് വേളൂപറമ്പിൽ അച്ചൻ മുഖ്യപ്രഭാഷണവും റവ. ഫാ. ആൻ്റു കൊല്ലിയിൽ അനുഗ്രഹപ്രഭാഷണവും നടത്തി.
രണ്ട് ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി. സമാപന സമ്മേളനവും സമ്മാനദാനവും ചീഫ് വിപ്പ്  അപ്പു ജോൺ ജോസഫ് നിർവഹിച്ചു.


.ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പിൽ രാമപുരം ഫൊറോന ഒന്നാം സ്ഥാനവും കുറവിലങ്ങാട് ഫൊറോന രണ്ടാം സ്ഥാനവും കൊഴുവനാൽ ഫൊറോന മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് യൂണിറ്റ് വിഭാഗത്തിൽ കുറവിലങ്ങാട് യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും മുട്ടുചിറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രചനാമത്സരത്തിൽ വിവിധ കാറ്റഗറികളിലായി യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. 


.A കാറ്റഗറിയിൽ അൽഫോൻസാഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും ഗാഗുൽത്ത യൂണിറ്റ് രണ്ടാം സ്ഥാനവും വാഗമൺ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. B കാറ്റഗറിയിൽ കുന്നോന്നി, വെള്ളികുളം, വാക്കാട് യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
C കാറ്റഗറിയിൽ പെരിങ്ങുളം ഒന്നാം സ്ഥാനവും തുടങ്ങനാട് രണ്ടാം സ്ഥാനവും സിബിഗിരി മൂന്നാം സ്ഥാനവും നേടി. D കാറ്റഗറിയിൽ കടപ്ലാമറ്റം ഒന്നാം സ്ഥാനവും ഏന്തയാർ രണ്ടാം സ്ഥാനവും പിറവം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


.E കാറ്റഗറിയിൽ പൂവരണി ഒന്നാം സ്ഥാനവും പൂഞ്ഞാർ രണ്ടാം സ്ഥാനവും ഇലഞ്ഞി മൂന്നാം സ്ഥാനവും നേടി.

F കാറ്റഗറിയിൽ കുറവിലങ്ങാട് യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും മുട്ടുചിറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ കുന്നോന്നി, വാഗമൺ, കുളമാവ് ഇടവകകൾക്ക് ലഭിച്ചു.

കലാ-സാംസ്കാരിക പ്രതിഭകൾക്ക് വേദിയൊരുക്കിയ ‘സർഗതരംഗം’ യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ വേദിയായി. വിജയികളായ എല്ലാവർക്കും സംഘാടകർ അഭിനന്ദനം അറിയിച്ചു



Post a Comment

0 Comments