Latest News
Loading...

പാലാ പ്രവിത്താനത്ത് വിശുദ്ധ കുര്‍ബാനയ്ക്കിടെ ഓസ്തി തട്ടിയെടുക്കാന്‍ ശ്രമം.



പാലാ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് ഓടിയ അഞ്ച് യുവാക്കളെ വിശ്വാസികള്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പ്രവിത്താനം പള്ളിയില്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് വെളൂപ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം. പള്ളിയിലെത്തിയ അഞ്ചംഗ സംഘം ഓസ്തി തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.



.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിശ്വാസികള്‍ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നു. ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കള്‍ എത്തിയതെന്നാണ് വിവരം. വാഹനത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പതിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓസ്തി തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും യുവാക്കള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികള്‍ അനുവദിക്കാനാകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.



.സംഭവം പിന്നീട് കേസില്ലാതെ പരിഹരിച്ചു. മതപരമായ വിഷയമായതിനാല്‍ സഭാ അധികാരികള്‍ ഇടപെട്ട് വലിയ വിവാദങ്ങളിലേയ്ക്ക് പോകാതെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മലപ്പുറം സ്വദേശികലാണ് വാഹനത്തിലുണ്ടായിരുന്നത്. പിന്നീട് പള്ളിയുടേതായി പുറത്തുവന്ന വിശദീകരണത്തില്‍ വാര്‍ത്തകളില്‍ വന്നതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം, സംഭവമുണ്ടായപ്പോള്‍ പള്ളിയിലുണ്ടായിരുന്ന ആളുകളാണ് വിശദമായ വിവരം മാധ്യമങ്ങള്‍ക്ക് നല്കിയതും. 


.



Post a Comment

0 Comments