ദേശവിരുദ്ധ ശക്തികൾ വിവിധ രൂപത്തിൽ നടത്തുന്ന വ്യാജസമരങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബി എം എസ് ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാർ ആവശ്യപ്പെട്ടു. ബി എം എസ് പൂഞ്ഞാർ മേഖലാ സമ്മേളനം എസ് എം വി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.വിദ്യാർഥി പ്രക്ഷോഭം എന്ന് പറഞ്ഞു ഡൽഹിയിൽ പാറ്റാ പാർട്ടി നടത്തിയ സമരത്തിൽ ഉയർത്തിയ ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ വിലയിരുത്താൻ രാജ്യസ്നേഹികൾ തയ്യാറാവണം. സർക്കാരിനെതിരെയല്ല രാജ്യത്തിനെതിരെയാണ് ഇക്കൂട്ടരുടെ സമരവും പ്രചാരണവും അദ്ദേഹം കൂട്ടി ചേർത്തു.
.ബി എം എസ് മേഖലാ പ്രസിഡന്റ് ഇ ആർ ബിജുമോൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി ആർ രാജീവ്, എൽ ഐ സി പെൻഷനേഴ്‌സ് സംഘ് ദേശീയ സെക്രട്ടറി ജോയ് സ്‌കറിയ മങ്ങാട്ട്, വി എസ് പ്രസാദ് എസ് എസ് ശ്രീനിവാസപിള്ള, കെ ആർ രതീഷ്, ജോസ് ജോർജ്, എസ്. ശ്രീകാന്ത്, എ അനിൽ, ആർ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു
.
.






0 Comments