അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊല്ലവർഷം 1202-ാം ആണ്ടിലെ ചിങ്ങം മുതൽ കർക്കടകം വരെയുള്ള വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ പ്രകാശനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് പ്രവിത്താനം ബ്രാഞ്ച് മാനേജർ മനു തങ്കപ്പൻ കലണ്ടർ ദേവസ്വം പ്രസിഡന്റ് കെ. എസ്. പ്രവീൺ കുമാറിന് കൈമാറി പ്രകാശനകർമം നിർവഹിച്ചു.
ക്ഷേത്രത്തിലെ വിവിധ വിശേഷ ദിവസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, പ്രധാന ചടങ്ങുകൾ എന്നിവ ഭക്തജനങ്ങൾക്ക് മുൻകൂട്ടി മനസ്സിലാക്കുന്നതിനും ക്ഷേത്രദർശനവും വഴിപാടുകളും ആസൂത്രണം ചെയ്യുന്നതിനും കലണ്ടർ സഹായകമാകും. ചിങ്ങം മുതൽ കർക്കടകം വരെയുള്ള ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ കലണ്ടർ. ചടങ്ങിൽ ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും സംബന്ധിച്ചു.
.
.





0 Comments