Latest News
Loading...

.കാർഷികക്കൂട്ടങ്ങൾ കാർഷിക വളർച്ചയ്ക്ക് . മാണി സി. കാപ്പൻ എം.എൽ.എ.



 പ്രായഭേദമന്യേആളുകൾ  കാർഷിക രംഗത്തേക്ക് കടന്നുവരുന്നത് കാർഷിക രംഗത്തിൻ്റെ വിജയമാണെന്ന് മാണി സി. കാപ്പൻ എം എൽ എ .  എലിക്കുളം പഞ്ചായത്തിലെ കാരക്കുളത്ത് കർഷകരുടെ കൂട്ടായ്മയായ കാരക്കുളം ഗ്രീൻ മാർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാർഷിക മേഖലയിലേക്ക് ആബാലവൃദ്ധ ജനങ്ങൾ കടന്നുവരുന്നത് വളർന്നു വരുന്ന തലമുറകൾക്ക് ഏറെ പ്രോത്സഹനമാണെന്നും യുവാക്കൾക്ക് ഈ രംഗത്ത് പ്രോത്സാഹനം നൽകേണ്ടത് കാലഘട്ടത്തി ന്റെ ആവശ്യമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. 



.കാരക്കുളം ഗ്രീൻ മാർട്ട് പ്രസിഡൻ്റ് റെജി മാത്യു പൊന്നിടത്തുകല്ലേൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ആദ്യ വില്പന ഏറ്റുവാങ്ങി. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് , പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. ജയദ്വീപ് പാറയ്ക്കൽ, ഗീത സജി വേലിയ്ക്കകത്തു പീടികയിൽ , 


.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആൻ്റണി, പഞ്ചായത്തംഗങ്ങളായ വി. ഐ.അബ്ദുൽ കരിം , മറിയമ്മ ജോസഫ്, ജാൻസി ബേബി, കൃഷി ഓഫീസർ കെ .പ്രവീൺ, ഗ്രീൻ മാർട്ട് സംഘാടകരായ ജോമിച്ചൻ തെക്കേക്കുറ്റ്, ജോബിൻ പുളിമൂട്ടിൽ, ബാബു ജോൺ മാടപ്പള്ളിൽ, ഷാജി ഇടത്തി പറമ്പിൽ എന്നിവർ സംസാരിച്ചു.





Post a Comment

0 Comments