ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70 - ാമത് വാർഷിക സമ്മേളനവും, സ്തോത്ര ശുശ്രൂഷയും, സപ്തതി ആഘോഷങ്ങളുടെ സമാപനവും 2026 ജൂലൈ 11- ാo തീയതി കോതമംഗലം, പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. ആബൂൻ മോർ ഡോ. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭാ വിശ്വാസ പാരമ്പര്യങ്ങൾക്ക് ഉപരിയായി ദൈവവചനത്തിനു വേണ്ടി ഒന്നായി തീരണമെന്ന ആഹ്വാനം അഭിവന്ദ്യ തിരുമേനി ഉദ്ഘാടന സന്ദേശത്തിലൂടെ നൽകി. ദൈവവചനത്തിന്റെ പാതയിൽ 70 വർഷങ്ങൾ പിന്നിടുമ്പോൾ ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി കൂടുതൽ തീക്ഷ്ണതയോടെ സ്വരുമയോടെ പ്രവർത്തിപ്പാൻ ചുമതലപ്പെട്ടിരിക്കുന്നു എന്നും തിരുമേനി ഉദ്ബാധിപ്പിക്കുകയുണ്ടായി. റവ. ഡോ. കവിത്തോ ജി. ഷിമോ (ജനറൽ സെക്രട്ടറി, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ) മുഖ്യ സന്ദേശം നൽകി. ഓക്സിലിയറി വൈസ് പ്രസിഡൻറ്- റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ്, മോറാൻ മോർ ഡോ. സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മോസ്റ്റ്. റവ. ഡോ. ഏബ്രഹാം ചാക്കോ, മോസ്റ്റ് റവ. സിറിൽ മാർ ബസേലിയോസ് I മെത്രാപ്പോലീത്ത, അഭി. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നൽകി.
ഓക്സിലിയറി സെക്രട്ടറി - റവ. ജേക്കബ് ആൻ്റണി കൂടത്തിങ്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ- ഡോ. സാബു റ്റി. തോമസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കും അവതരിപ്പിച്ചു.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ട്രാൻസ്ലേഷൻ ഡിപ്പാർട്ട്മെന്റിന്റെയും
കേരള ഓക്സിലിയറിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ
മലയാളം ബൈബിൾ ഇൻ റോമൻ സ്ക്രിപ്റ്റ്, സപ്തതി ജൂബിലി സ്മരണിക എന്നിവ സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.
വിവിധ സഭകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് റവ ഡോ. സി. ഐ. ഡേവിഡ് ജോയ്, പാസ്റ്റർ വൈ. റെജി, ശ്രീ. ഷിബു തെക്കുംപുറം എം.എൽ.എ, പാസ്റ്റർ കെ. സി. ഉമ്മൻ, ലെഫ്റ്റ്. കേണൽ ജേക്കബ് ജോൺ ജോസഫ്, ശ്രീമതി സ്റ്റാർലാ ലൂക്ക്, ഡോ. സന്തോഷ് ജോൺ എന്നിവർ ആശംസകളറിയിച്ചു. മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, മുൻ ഓക്സിലിയറി സെക്രട്ടറി റവ. മാത്യു സ്കറിയ, ഷെവ. ഡോ. കോശി എം. ജോർജ്ജ്, പ്രൊഫ. ഡോ. ആഷ്ലി ജോസഫ്, അഡ്വ. റ്റി. ജെ. ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ജനറൽ കൺവീനറായി ഷെവ. പ്രൊഫ. ബേബി എം. വർഗീസ് പ്രവർത്തിച്ചു.
2025-2026 സാമ്പത്തിക വർഷം വിഭവസമാഹരണത്തിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ, റീജിയണുകൾ, മേരി ജോൺസ് കാർഡ് കളക്ഷനിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ, വ്യക്തികൾ എന്നിവർക്ക് പ്രോൽസാഹനമായി ട്രോഫിയും, മെമെന്റോയും, സർട്ടിഫിക്കറ്റും നൽകി. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള സഭാ പ്രതിനിധികൾ/വൈദീകർ/ശുശ്രൂഷകർ അംഗങ്ങൾ, ബ്രാഞ്ച് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. ഓക്സിലിയറി കമ്മിറ്റി, സ്റ്റാഫ് , ബ്രാഞ്ച് ഭാരവാഹികൾ എന്നിവരുടെ നേതൃത്വവും സാന്നിദ്ധ്യവും ഉണ്ടായിരുന്നു.



0 Comments