Latest News
Loading...

കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തു



ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി. ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

സാദിഖും ഭാര്യയും  സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമാണ് വഴിയിൽ തടഞ്ഞിട്ട് ആക്രമിച്ചത്. മാസ് കോം ടീ ഫാക്ടറിക്ക് സമീപം ബൈക്കിലെത്തിയ മൂന്നം സംഘം റോഡ് ബ്ലോക്ക് ചെയ്തു കാർ നിർത്തിച്ച ശേഷം ചീത്ത വിളിക്കുകയും കൈകൊണ്ടും വടികൊണ്ടും ആക്രമിക്കുകയുമായിരുന്നു. 


വാഗമണ്ണിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തിരികെ പോകും വഴിയാണ് സംഭവം ഉണ്ടായത്. തെറ്റായ ദിശയിലൂടെ കാർ ഓടിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് ഇവരെ ആക്രമിച്ചത്. കാറിൽ നിന്നും പുറത്തിറങ്ങിയ സാദിക്കിന്റെ മുഖത്തെടിക്കുകയും പുറത്ത് വടികൊണ്ട് അടിക്കുകയും ചെയ്തു. മറ്റൊരു കാറിൽ മുന്നിൽ പോവുകയായിരുന്ന സാദിഖിന്റെ പിതാവിനെ സാദിഖിന്റെ ഭാര്യ വിളിച്ചുവരുത്തിയെങ്കിലും ഇദ്ദേഹത്തെയും ഇവർ ആക്രമിച്ചു. അക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. കാറിൽ ഇരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായി. 

 

അക്രമത്തിൽ പരിക്കേറ്റ പിതാവ് മുഹമ്മദ് ശരീഫ് ചികിത്സയിലായിരുന്ന മൂലം മെയ് 31നാണ് വാഗമൺ സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments