Latest News
Loading...

വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജനപ്രതിനിധികൾക്ക് സ്വീകരണവും നടന്നു. പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ അധ്യക്ഷ ദിയാബിനു, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, പഞ്ചായത്ത് മെമ്പർ ജിജി ജോമോൻ എന്നിവരെ ആദരിച്ചു. 


കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ തോമസുകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഭാരവാഹികളായ രാജേഷ് ജോർജ്, ജോജി കുന്നത്തുപുരയിടം, മാത്തച്ചൻ നരിതൂക്കിൽ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ, ജില്ലാ ട്രഷറർ സജി മാറാമറ്റം, സെക്രട്ടറിയേറ്റ് മെമ്പർ കെ എം മാത്യു, വനിതാ വിങ്ങ് പ്രസിഡന്റ് പ്രഭ ഗോപാലൻ, സോജൻ തൊടുക എന്നിവർ പങ്കെടുത്തു സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments